റഫീഖ് അഹമ്മദ് തിരക്കഥാകൃത്താവുന്നു; ബോളിവുഡിലൂടെ

ഗുരുവായൂര്‍: മലയാളത്തിന് കവിതകളുടെയും സിനിമാഗാനങ്ങളുടെയും വേറിട്ട അനുഭവം സമ്മാനിച്ച കവി റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു. ഹിന്ദിയിലൂടെയാണ് തിരക്കഥാരംഗത്തേക്കുള്ള കാൽവെപ്പ്. ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങൾ പശ്ചാത്തലമാക്കിയുള്ള പ്രണയകഥയാണ് എഴുതുന്നത്.
വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് സംവിധായകൻ. ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താന്‍മാരിലെ അബ്ബാസി​ൻെറ മകന്‍ മുസ്തഫയാണ് സിനിമയിലെ നായകന്‍. കഥ ഇഷ്​ടപ്പെട്ട അബ്ബാസ് - മസ്താൻ സിനിമയിൽ പങ്കാളിയാവാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ എഴുത്തിന് തുടക്കം കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.