മമ്മൂട്ടിയും വിനായകനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. സിനിമയുടേതായി പുറത്തുവിട്ട അപ്ഡേറ്റുകൾക്കെല്ലാം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിനായകൻ നായകനായും മമ്മൂട്ടിയെ വില്ലൻ കഥാപാത്രത്തിലും സ്ക്രീനിൽ കാണാൻ കഴിയുമെന്നാണ്. നിയേ-നോയർ ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന മൂവിയാണ്. ഡിസംബർ അഞ്ചിന് സിനിമ തിയറ്ററിലെത്തും.
അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന ഡ്രാമ വിഭാഗത്തിലുളള തമിഴ് ചിത്രമാണ് ലോക്ക്ഡൗൺ. നവാഗതനായ എ.ആർ. ജീവയാണ് സംവിധായകൻ. ലൈക്ക പ്രൊഡക്ഷന്‍റെ ബാനറിൽ നിർമിക്കപ്പെടുന്ന ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററിൽലെത്തും.
ശ്രീനാഥ് ഭാസി നായകനായ എ.ബി. ബിനിൽ സംവിധാനം ചെയ്യുന്ന പൊങ്കാല ഒരു ആക്ഷൻ-കോമഡി-ത്രില്ലർ ചിത്രമാണ്. യഥാർഥത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുളളതാണ്. സാമൂഹികവും രാഷ്ട്രീയവും ചർച്ചചെയ്യുന്ന പൊങ്കാല നേരത്തെ സെൻസർ ബോർഡിന്‍റെ കത്രികപ്പൂട്ടിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഡിസംബർ അഞ്ചിന് തിയറ്ററിൽ പ്രദർശനത്തിനെത്തും.
ഹണിറോസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചൽ ക്രിസ്മസ് ചിത്രമായി ഡിസംബർ ആറിന് പ്രക്ഷകരിലേക്കെത്തും. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ്. ഇറച്ചിവെട്ടുക്കാരിയുടെ റോളിലാണ് ചിത്രത്തിൽ ഹണിറോസ് എത്തുക. ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്.
ഇന്ദ്രജിത്ത് നായകനാകുന്ന മലയാളം സൈക്കോളജി മിസ്റ്ററി ത്രില്ലർ ചിത്രമാണ് ധീരം. ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററിലെത്തും.
മണി എ.ജെ. കാർത്തികേയൻ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രമായ കെമ്പു ഹലാഡി ഹസിരു ഡിസംബർ ആറിന് തിയറ്ററിലെത്തും. കോമഡി ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിട്ടുളളത്.
അഭിഷേക് ലെസ്സി സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഗെയിം ഓഫ് ലോൺസ് ഡിസംബർ അഞ്ചിന് തിയറ്ററിലെത്തും. സൈക്കോളജിക്കൽ ഡ്രാമയിലുൾപ്പെടുന്ന ചിത്രമാണ്.
റിഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലർ ഡ്രാമയിലുൾപ്പെടുന്ന കന്നഡ ചിത്രമാണ് മർണാമി. ഡിസംബർ അഞ്ചിന് തിയറ്ററിലെത്തും.
ബോയപതി ശ്രീനു-നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന തെലുങ്ക് ആക്ഷൻ ഡ്രാമ ഫാന്‍റസി ചിത്രമാണ് അഖണ്ഡം 2 താണ്ഡവം. ആഘോര യോദ്ധാവിന്‍റെ കഥ പറയുന്ന ചിത്രം ആദ്യഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തിയാണ് സെക്കൻഡ് പാർട്ട് ഒരുക്കിയെതെന്നാണ് സൂചന. ഡിസംബർ അഞ്ചിന് ചിത്രം തിയറ്ററിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.