ഡോ. ഗസൽസ് ദന്താശുപത്രി പ്രവർത്തനം തുടങ്ങി

കൊടുങ്ങല്ലൂർ: അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന മൾട്ടി സ്പെഷാലിറ്റി ദന്ത ചികിത്സകരായ ഡോക്ടർ ഗസൽസ് ടീം കൊടുങ്ങല്ലൂർ തെക്കേനടയിലെ ഹൈസൺ ബിൽഡിങ്ങിൽ ദന്ത ചികിത്സാകേന്ദ്രം ആരംഭിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല പ്രസിഡൻറ്​ ഡോ. പി.കെ. നാസർ ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്​ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേംകുമാർ, ഡോ. അജിത് കുമാർ, പി.എച്ച്. മൊഹിയുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. ഡോ. അക്സർ ഗസൽ സ്വാഗതവും ഡോ. അസിം ഗസൽ നന്ദിയും പറഞ്ഞു. നിരതെറ്റിയ പല്ലുകളെ കമ്പിയിടാതെയും കമ്പിയിട്ടും ശരിയാക്കുക, നഷ്​ടപ്പെട്ട പല്ലുകളെ താടിയെല്ലുകളോട് ഘടിപ്പിക്കുക, മുഖവൈകല്യങ്ങളെ സർജറിയിലൂടെ നേരെയാക്കുക, നിറം മങ്ങിയ പല്ലുകളെ യഥാർഥ നിറത്തിലാക്കുക, പല്ലുവേദന ഇല്ലാതാക്കി വേരടച്ച് പല്ല് സംരക്ഷിക്കുക, പല്ലുകളിൽ ജുവൽ പതിപ്പിക്കുക, ചിരിയുടെ അഴക് കൂട്ടുക, വായ്നാറ്റവും മോണരോഗവും തടയുക തുടങ്ങിയ ചികിത്സകൾ ഡോ. ഗസൽസ് എസ്തെറ്റിക് ആൻഡ്​ മൾട്ടി സ്പെഷാലിറ്റി ഡൻെറൽ ക്ലിനിക് വാഗ്ദാനം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ഡോ. അക്സർ ഗസൽ, ഡോ. അസിം ഗസൽ എന്നിവർക്കു പുറമെ ഡോ. വൈഷാക് ജോൺസൺ, ഡോ. ഫൈജോ ജോസ്, ഡോ. വിബിൻ കുമാർ, ഡോ. ജോൺ റോഷൻ എന്നിവർ വിസിറ്റിങ്​ കൺസൽട്ടൻറുമാരാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.