വണ്ടൂർ: കാത്തിരിപ്പിനൊടുവിൽ വണ്ടൂർ താലൂക്കാശുപത്രിയിലെ പ്രസവ ചികിത്സാവിഭാഗം പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ആസ്യ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല് വർഷത്തിലധികമായി ഈ വിഭാഗം അടച്ചിരിക്കുകയായിരുന്നു. നിലവിലെ ബ്ലോക്ക് പ്രസിഡൻറ് ചുമതലയേറ്റതുമുതൽ ഇവർക്കു മുന്നിൽ വിഷയം കീറാമുട്ടിയായി വന്നിരുന്നു. നിരന്തര പ്രയത്നങ്ങൾക്കൊടുവിലാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിനായി ഒരു കോടിയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനത്തോടെ പ്രസവവാർഡ്, കുട്ടികളുടെ വിഭാഗം, ജനറൽ വിഭാഗം മുതലായവ സജ്ജീകരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് വി. നാരായണൻ, പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സാജിത, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ എം. ഷംന, പി.കെ. മൈമൂന, അഡ്വ. അനിൽ നിരവിൽ, മെഡിക്കൽ ഓഫിസർ ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ എം.വിജയൻ തുടങ്ങിയവർ പങ്കെടുത്തു. photo: mn wdr Hospitel വണ്ടൂർ താലൂക്കാശുപത്രിയിലെ പുതിയ പ്രസവ ചികിത്സാവിഭാഗം ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ആസ്യ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.