കെ-ടെറ്റ്​ പാസായി; പക്ഷേ സ്​കൂൾ അസിസ്​റ്റൻറ്​ പരീക്ഷക്ക് യോഗ്യതയില്ല

തൃശൂർ: കെ-ടെറ്റ്​ പാസായിട്ടും എൽ.പി-യു.പി സ്​കൂൾ അസിസ്​റ്റൻറ്​ പരീക്ഷക്ക്​ അപേക്ഷിക്കാൻ പോലുമാകാതിരുന്ന കെ-ടെറ്റ്​ നേടിയവരുടെ സംഘം ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. അപേക്ഷകർ പരീക്ഷക്കിരിക്കുമെന്ന്​ ഉറപ്പുവരുത്തുന്ന നടപടി ഈ മാസം പൂർത്തിയാകവേ​ നിവേദനവുമായി മന്ത്രിമാരെയും പി.എസ്​.സി അധികൃതരെയും അവസാനവട്ടം കാണാനുള്ള നെ​​ട്ടോട്ടത്തിലാണ് അവർ​. നവംബർ ഏഴിനും 24നും നടക്കാനിരി​ക്കുന്ന യു.പി-എൽ.പി സ്​കൂൾ അസിസ്​റ്റൻറ് പരീക്ഷകൾക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ചിനായിരുന്നു. ബി.എഡ്​, ടി.ടി.സി യോഗ്യതകൾക്ക്​ പുറമെ 2020നുള്ളിൽ കെ-ടെറ്റും പാസാകണമെന്നായിരുന്നു നിബന്ധന. അഞ്ച്​ വർഷത്തിലൊരിക്കലാണ്​ പരീക്ഷയുടെ വിജ്​ഞാപനം വരുന്നത്​. അതേസമയം ഫെബ്രുവരി 15നും 16നുമായി കെ-ടെറ്റ്​ പരീക്ഷ നടന്ന്​ ഒരു മാസത്തിനകം തന്നെ ഫലം വരുകയും ചെയ്​തു. ഇവർക്കാക​ട്ടെ പരീക്ഷക്ക്​ അവസരവുമുണ്ടായില്ല. ഇവരാണ്​ ജില്ല തലത്തിൽ കൂട്ടായ്​മ രൂപവത്​കരിച്ച്​ രംഗത്തുള്ളത്​. അവസാന കെ-ടെറ്റ്​ പരീക്ഷക്കിരുന്നവർക്ക്​ കൂടി എൽ.പി-യു.പി സ്​കൂൾ അസിസ്​റ്റൻറ്​ പരീക്ഷക്ക്​ അപേക്ഷിക്കാൻ സൗകര്യമൊരുക്കണമെന്ന്​ അന്നേ ആവശ്യമുയർന്നിരുന്നു. നിരവധി പരാതികളും നിയമപോരാട്ടവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്​കൂൾ അസിസ്​റ്റൻറ്​ പരീക്ഷക്ക്​ മുമ്പ്​ പ്രായപരിധി കഴിയുന്നവരും പരീക്ഷക്ക്​ വേണ്ടി പ്രത്യേകം പരിശീലനത്തിന്​ പോകുന്നവരുമായ ഏറെ പേർ 500 രൂപ അടച്ച്​ ഫെബ്രുവരിയിലെ കെ-ടെറ്റ്​ പരീക്ഷ എഴുതിയവരിൽ ഉണ്ടായിരുന്നു. അതേസമയം സർവിസിലിരിക്കുന്നവർക്ക്​ കെ-ടെറ്റ്​ പാസാകാൻ 2021 വരെ സമയം നൽകിയിരുന്നു. തസ്​തികക്ക്​ പി.എസ്​.സിയിൽ 1.32 ലക്ഷം അപേക്ഷകളാണ്​ ലഭിച്ചത്​്​. ഇതിൽ സാ​ങ്കേതിക തകരാർ കാരണം അപേക്ഷകൾ പലതും കാണാനില്ലെന്ന ആരോപണവും ഉയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.