അധ്യാപകർക്ക് ആദരം

വണ്ടൂർ: കാപ്പിൽ എസ്.വി.എ.യു.പി സ്കൂളിലെ സത്യൻ തടത്തിലിനെ സീനിയർ ചേംബർ ലീജിയൻ അധ്യാപകശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. അങ്ങാടിയിലെ നാലുവരിപ്പാതയിലടക്കം ചെടികൾ ​െവച്ചുപിടിച്ച് മനോഹരമാക്കാൻ മുൻകൈയെടുത്ത അധ്യാപകനെ വീട്ടിലെത്തിയാണ് ആദരിച്ചത്. പ്രസിഡൻറ്​ കെ. മുഹമ്മദ് ബഷീർ ഉപഹാരം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ കെ.ടി. അബ്​ദുല്ലക്കുട്ടി, സെക്രട്ടറി വി. ഷാനവാസ്, കെ.എൻ. ശ്രീപാൽ, ടി. മുഹമ്മദലി എന്നിവർ പങ്കെടുത്തു. വണ്ടൂർ: ലയൺസ് ക്ലബ് കാപ്പിൽ സ്കൂളിൽനിന്ന്​ വിരമിച്ച പ്രധാനാധ്യാപകൻ ടി.വി. രവീന്ദ്രനെ ആദരിച്ചു. പ്രസിഡൻറ് കാപ്പിൽ മുരളി പൊന്നാടയണിയിച്ചു. ഫൈസൽ ഉൽപില, ശുശീൽ പീറ്റർ, എ.എൻ. സന്തോഷ്, കെ.ടി. അബ്​ദുല്ലക്കുട്ടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.