കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണശ്രമം; ഒരാള്‍ പിടിയില്‍

+ MN പീച്ചി: കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച സംഭവത്തില്‍ ഒരാളെ നാട്ടുകാരും പീച്ചി പൊലീസും ചേര്‍ന്ന് പിടികൂടി. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനാബുദീനാണ്​ (36) പിടിയിലായത്. ചേരുംകുഴി സൻെററില്‍ പ്രവത്തിക്കുന്ന ഫാര്‍മേഴ്‌സ് ക്ലബ് പച്ചക്കറിക്കടയിലും സമീപത്തെ പരിക്കലത്ത് വീട്ടില്‍ ജോസഫിൻെറ സ്​റ്റേഷനറിക്കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാരും പട്രോളിങ്ങിനിറങ്ങിയ പീച്ചി പൊലീസും ചേര്‍ന്ന് സൈനാബുദ്ദീനെ പിടികുടിയത്. ഇതിനിടെ മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച രണ്ടോടെയാണ് സംഭവം. പീച്ചി എസ്.ഐ കെ.കെ. മധു, മനോജ്, സീനിയര്‍ സി.പി.ഒ ജിജോ, സിപി.ഒ റീജില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന സ്ഥലം മണ്ണുത്തി സ്​റ്റേഷന്‍ പരിധിയിലായതിനാല്‍ മണ്ണുത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.