അഷ്​ടമിരോഹിണി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുക്കിങ്​ പൂർത്തിയായി

ഗുരുവായൂര്‍: അഷ്​ടമിരോഹിണി ദിവസമായ ഈ മാസം 10ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായുള്ള ബുക്കിങ്​ പൂർത്തിയായി. 1000 ഭക്തരാണ് ഓൺലൈനായി ബുക്ക്​ ചെയ്​തത്. അഷ്​ടമിരോഹിണി ദിവസം മുതലാണ് ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരുദിവസം 1000 പേർക്കാണ് ദർശനാനുമതി. അഷ്​ടമിരോഹിണി ദിവസം ക്ഷേത്രത്തിൽ 60 കല്യാണങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.