എം.പിമാരെ ഒഴിവാക്കിയെന്ന് കോൺഗ്രസ്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ മദർ ആൻഡ് ചൈൽഡ് വിഭാഗത്തി​ൻെറ പ്രവർത്തനോദ്​ഘാടനത്തിൽനിന്ന് ടി.എൻ. പ്രതാപൻ എം.പിയേയും ബെന്നി ബെഹ്നാൻ എം.പിയേയും ഒഴിവാക്കിയ നടപടിയിൽ കൊടുങ്ങല്ലൂർ മേത്തല മണ്ഡലം കമ്മിറ്റികൾ പ്രതിഷേധിച്ചു. ഉദ്ഘാടനം എൽ.ഡി.എഫ് പരിപാടിയാക്കി മാറ്റിയത് പ്രതിഷേധാർഹമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ പ്രഫ. സി.ജി. ചെന്താമരാക്ഷൻ, മണ്ഡലം പ്രസിഡൻറുമാരായ ഡിൽഷൻ കൊട്ടേക്കാട്ട്, വി.എം. ജോണി എന്നിവർ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.