എറിയാട് അഞ്ചുപേർക്ക് കൂടി കോവിഡ്

എറിയാട്: ശനിയാഴ്ച നടത്തിയ പരിശോധനയിൽ എറിയാട് സമ്പർക്കത്തിലൂടെ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ നേരത്തെ രോഗം ബാധിച്ച് ചികിത്സയിലുള്ളയാളുടെ കുടുംബാംഗങ്ങളാണ്. ആർ.ടി.പി.സി.ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, അഴീക്കോട് ക്യാമ്പിൽ ആൻറിജെൻ പരിശോധനക്ക് വിധേയരായ 206 പേരുടെയും താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയ 50 പേരുടെയും ഫലങ്ങൾ നെഗറ്റിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.