മഴ: കുഴൂരിൽ രണ്ട് ക്യാമ്പുകൾ തുറന്നു

മാള: പുഴയോര പഞ്ചായത്തായ കുഴൂരിൽ രണ്ട് പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാക്കുളിശ്ശേരി വില്ലേജ് പരിധിയിൽ ഐരാണിക്കുളം ഗവ. ഹൈസ്കൂള്‍ (ജനറല്‍ കാറ്റഗറി), കുഴൂര്‍ ഗവ. ഹൈസ്​കൂൾ (ഡി കാറ്റഗറി) എന്നീ സ്​കൂളുകളിലാണ് ക്യാമ്പ്​ തുറന്നത്. ഗവ. ഹൈസ്​കൂളിൽ ക്വാറൻറീൻ കേന്ദ്രം ഒരുക്കി. കുണ്ടൂർ മൈത്രിയിൽ നാൽപതോളം വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. കൊച്ചുകടവ് പ്രദേശത്തും ഏതാനും വീട്ടുകാർ മാറി താമസിച്ചിട്ടുണ്ട്. ആടുമാടുകളെ വീടി​ൻെറ ടെറസിന്​ മുകളിലാക്കിയാണ് ചില വീട്ടുകാർ പോയത്. മറ്റു ചിലർ പശു, എരുമ തുടങ്ങിയ വലിയ നാൽക്കാലികളെ ഉയർന്ന പ്രദേശത്തേക്ക് മാറ്റി. അതേസമയം, പുഴയിൽ ജലനിരപ്പ് കഴിഞ്ഞദിവസത്തേ പോലെ തന്നെ തുടരുകയാണ്. തമിഴ്​നാട്ടിൽനിന്ന്​ പറമ്പിക്കുളം വഴി വെള്ളം തുറന്നുവിട്ടാൽ ജലനിരപ്പ് അപകടകരമായി ഉയരും. ------- ഫോട്ടോ: 1 . TM kuzhuril pralaya beethiye thudarnnu veedozhinhu pokunnavar.jpg കുഴൂരിൽ പ്രളയഭീതിയെ തുടർന്ന് വീടൊഴിഞ്ഞ്​ പോകുന്നവർ 2 . TM veedozhinhu poyavar veedinu mukalil aadukale parpichirikkunnu.jpg വീടൊഴിഞ്ഞ് പോയവർ വീടിന്​ മുകളിൽ ആടുകളെ പാർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.