ചേറ്റുവ: കനത്ത മഴയെ തുടർന്ന് ചേറ്റുവ എം.ഇ.എസ്, ചുള്ളിപടിക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ നിരവധി വീടുകളും കൃഷിസ്ഥലങ്ങളും വെള്ളത്തിലായി. ചുള്ളിപടിയിൽനിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡ് മുഴുവൻ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് അനുഭവപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലത് പിന്നിട്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഏക്കർ കണക്കിന് പറമ്പുകളിൽ തെങ്ങുകൾക്ക് തടം കോരി വളം ഇട്ടതെല്ലാം മഴവെള്ളത്തിൽ ഒലിച്ച് പോയി. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കുന്നതിനാൽ കക്കൂസ് ടാങ്കുകളിൽ വെള്ളം നിറഞ്ഞ് പൊട്ടാറായ അവസ്ഥയാണ്. chettuva chullippadi road mungiyappol.jpg ചേറ്റുവ ചുള്ളിപടി റോഡ് മുങ്ങിയപ്പോൾ chettuvayile krishiyidam mungiyappol.jpg ചേറ്റുവയിലെ കൃഷിയിടം മുങ്ങിയപ്പോൾ engandiyur manappad mekalayile vellakkett.jpg ഏങ്ങണ്ടിയൂർ മണപ്പാട് മേഖലയിലെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.