തകർന്ന റോഡ്​ നന്നാക്കുന്നില്ലെന്ന്​ ആക്ഷേപം

ഇരിങ്ങാലക്കുട: കാട്ടൂരിൽ തകർന്ന റോഡ് നന്നാക്കാൻ നടപടിയെടുക്കുന്നില്ലെന്ന്​ ആക്ഷേപം. 12ാം വാർഡിൽ കുഞ്ഞുണ്ണി മാഷ് റോഡാണ് തകർന്ന്​ ഗർത്തം രൂപപ്പെട്ടത്. റോഡിന് ഇരുവശവുമുള്ള കാനയെ ബന്ധിപ്പിക്കുന്ന ​െപെപ്പിൽ മാലിന്യം കയറി അടയുകയും വെള്ളം പൈപ്പിനും റോഡിനും ഇടയിലെ മണ്ണ് തള്ളിനീക്കി ഒഴുകിയതുമാണ് തകർച്ചക്ക്​ കാരണം. റോഡ്​ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തകർന്നഭാഗം എത്രയുംവേഗം നന്നാക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. പടം: TM thakarnna road.jpg കാട്ടൂർ 12ാം വാർഡിൽ തകര്‍ന്ന കുഞ്ഞുണ്ണി മാഷ് റോഡ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.