നഴ്​സസ്​ അസോസിയേഷൻ ഫണ്ട് തിരിമറി: ജാസ്​മിൻ ഷാ അടക്കം നാലുപേർ അറസ്​റ്റിൽ

* കൃത്രിമ രേഖയുണ്ടാക്കി മൂന്നര കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്​ തൃശൂർ: യുനൈറ്റഡ് നഴ്സസ്​ അസോസിയേഷൻ (യു.എൻ.എ) ഫണ്ട് തിരിമറിക്കേസിൽ ദേശീയ പ്രസിഡൻറ്​ ഉൾപ്പെടെ നാലുപേർ അറസ്​റ്റിൽ. ദേശീയ പ്രസിഡൻറ്​ ജാസ്​മിൻ ഷാ, സംസ്​ഥാന പ്രസിഡൻറ്​ ഷോബി ജോസഫ്, ഒന്നാം പ്രതിയായ ജാസ്​മിൻ ഷായുടെ ൈഡ്രവർ നിതിൻ മോഹൻ, ഓഫിസ്​ സ്​റ്റാഫ് പി.ഡി. ജിത്തു എന്നിവരെയാണ് തിരുവനന്തപുരം ൈക്രംബ്രാഞ്ച് തൃശൂരിൽനിന്ന്​ അറസ്​റ്റ്​ ചെയ്തത്. കൃത്രിമ രേഖയുണ്ടാക്കി 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ യു.എൻ.എയുടെ മൂന്നര കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്​. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. അഞ്ചു മുതൽ ഏഴു വരെ പ്രതികളും സംസ്​ഥാന ഭാരവാഹികളുമായ സുജനപാൽ അച്യുതൻ, ബിബിൻ പൗലോസ്​, എം.വി. സുധീർ എന്നിവർക്ക് ജസ്​റ്റിസ്​ സുനിൽ തോമസ്​ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പിൻെറ ഗുരുതര ആരോപണങ്ങളാണ് കേസ്​ ഡയറിയിലൂടെ വ്യക്​തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാസ്​മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ മൂൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വാഹനങ്ങളും ഫ്ലാറ്റും ആശുപത്രിയും വാങ്ങാനുള്ള ഇടപാടുകളിൽ സംശയകരമായ പണമിടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി കോടതിയെ ബോധിപ്പിച്ചു. വീഡിയോ കോൺഫറൻസിങ്​ മുഖേന കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫോ​േട്ടാ മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.