കണ്ടെയ്ൻമൻെറ് സോണുകളിൽ മാറ്റം തൃശൂർ: ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് ഡിവിഷനുകൾ/വാർഡുകളെ കൂടി കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. കോർപറേഷൻ ഡിവിഷൻ 44, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 38, 39, 40, കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 04, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 11, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 09, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 11 എന്നിവയാണ് പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ. രോഗ പകർച്ചാഭീഷണി കുറഞ്ഞതിനെ തുടർന്ന് 12 തദ്ദേശ സ്ഥാപനങ്ങളിലെ 15 ഡിവിഷൻ /വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളിൽ നിന്ന് ഒഴിവാക്കി. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 21, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 13, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18, 19, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, താന്ന്യം ഗ്രാമ പഞ്ചായത്ത് വാർഡ് 11, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 09, കയ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 16, 18, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 14, ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 03, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 04, 13, കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 05, വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 എന്നിവയാണ് കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.