അച്ഛനെ കൊന്ന പ്രതിയെ മകന്‍ കുത്തി​െക്കാലപ്പെടുത്തി

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ എടത്തൂട്ടുപാടത്ത് കള്ള് ഷാപ്പില്‍വെച്ച് അച്ഛനെ കൊന്ന പ്രതിയെ മകന്‍ കുത്തിക്കൊലപ്പെടുത്തി. ചെങ്ങാലൂര്‍ പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ രാഘവ​ൻെറ മകന്‍ സുധനാണ് (54) മരിച്ചത്. വരന്തരപ്പിള്ളി കീടായി രതീഷിനെ പുതുക്കാട് പൊലീസ് അറസ്​റ്റു ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. 25 വര്‍ഷം മുമ്പ് രതീഷി​ൻെറ അച്ഛന്‍ രവിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന കേസിലെ പ്രതിയാണ് സുധന്‍. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ വരന്തരപ്പിള്ളിയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.