വാടാനപ്പള്ളി: വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ കൊടുങ്ങല്ലൂർ സ്വദേശിയായ പൊലീസുകാരനും ബാങ്ക് ജീവനക്കാരിയായ ഭാര്യക്കും കോവിഡ്. ഇരുവർക്കും പനിയും രോഗലക്ഷണവും ഉണ്ടായതോടെ കഴിഞ്ഞ ദിവസം സ്രവം പരിശോധനക്കയച്ചു. വ്യാഴാഴ്ച ഫലം വന്നപ്പോഴാണ് ഇരുവർക്കും പോസിറ്റിവായത്. ഇതോടെ പൊലീസുമായി സമ്പർക്കം ഉണ്ടായിരുന്ന സി.ഐ, എസ്.ഐ അടക്കം 22 പൊലീസുകാരും ക്വാറൻറീനിൽ പോയി. സമ്പർക്കം ഇല്ലാതിരുന്ന 12 പേർ ജോലിക്കുണ്ടാകും. മറ്റ് സ്റ്റേഷനിൽനിന്ന് ഇവിടേക്ക് കൂടുതൽ പൊലീസ് എത്തും. കോവിഡിൻെറ പശ്ചാത്തലത്തിൽ സ്റ്റേഷൻ അണുനശീകരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.