പൊലീസുകാരന്​ ഉറവിടം അറിയാത്ത കോവിഡ്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ ആൻറി​െജൻ ടെസ്​റ്റിൽ സഹകരണ ബാങ്ക് ജീവനക്കാരിക്ക്​ പിറകെ ഭർത്താവായ പൊലീസുകാരനും ഉറവിടം അറിയാത്ത കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം കൊടുങ്ങല്ലൂർ കോടതിയിലെ അഭിഭാഷകനും സമ്പർക്കം വഴി കോവിഡ് ബാധിതനായി. കൊടുങ്ങല്ലൂരിൽ നടത്തിവരുന്ന ആൻറി​െജൻ ടെസ്​റ്റിൽ സഹകരണ ബാങ്ക് ജീവനക്കരെ ഉൾപ്പെടുത്താൻ ഹെൽത്ത് വിഭാഗം തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ബാങ്ക് ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്​ചയും ഇവർ ജോലിക്ക് ഉണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ് പരിശോധനക്ക് തയാറാവുകയായിരുന്നു. താൽക്കാലികമായി ബാങ്ക് അടച്ച് അണുവിമുക്തമാക്കാൻ നടപടി ആരംഭിച്ചു. വാടാനപ്പിള്ളി പോലീസ് സ്​റ്റേഷനിലാണ് പൊലീസുകാരൻ ജോലി ചെയ്യുന്നത്. ദമ്പതികളെയും ഇവരുടെ കുട്ടികളെയും തൃശൂർ വേലൂരിലെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ബാങ്ക് ജീവനക്കാരെ ക്വാറൻറീനിലാക്കി. 118 പേരെയാണ്​ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റോഷ്, എച്ച്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധനക്ക് വിധേയമാക്കിയത്. അഭിഭാഷകനെയും വേലൂരിലേക്ക് മാറ്റുമെന്ന്​ ആരോഗ്യ അധികൃതർ അറിയിച്ചു. രണ്ട് അഭിഭാഷകരോട് ക്വാറൻറീനിൽ പോകാനും കോടതിയും ബാർ അസോസിയേഷൻ ഓഫിസും അണുനശീകരണം നടത്താനും നിർദേശം ലഭിച്ചിട്ടുണ്ടെന്നും പ്രസിഡൻറ് അഡ്വ. അഷറഫ് സാബാൻ പറഞ്ഞു. പുല്ലൂറ്റ് സ്വദേശികളായ ഗൃഹനാഥനും നഴ്സിനും വ്യഴാഴ്​ച കോവിഡ് ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.