സംസ്ഥാനത്തെത്തുന്ന കമ്പനികളെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഇല്ലാതാകുന്നത് പി.പി. പ്രശാന്ത് തൃശൂർ: അനധികൃത വിൽപന തടയാനുള്ള കർശന നടപടികൾക്കിടെ, വിൽപനക്ക് ലൈസൻസ് വേണ്ടെന്ന കേന്ദ്രസർക്കാർ തീരുമാനം സംസ്ഥാനത്തേക്ക് അനധികൃത സാനിറ്റൈസറുകളുടെ കുത്തൊഴുക്കിനിടയാക്കും. സാനിറ്റൈസർ വിൽപനക്ക് ലൈസൻസ് േവണ്ടെന്ന കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമവകുപ്പിൻെറ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട്, 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് എന്നിവ പ്രകാരം സാനിറ്റൈസർ വിൽക്കാൻ സംസ്ഥാന സർക്കാറിൻെറ ലൈസൻസ് ആവശ്യമാണ്. എന്നാൽ, ലൈസൻസെടുക്കാതെ സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ളയിടങ്ങളിൽ ബഹുരാഷ്ട്ര കമ്പനികളുടെ സാനിെറ്റെസർ വിൽപന വ്യാപകമായിരുന്നു. നിയമലംഘനം കണ്ടെത്തി 20ഓളം സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്ത് നിയമനടപടി സ്വീകരിക്കുന്നതിനിടെയാണ് കേന്ദ്ര ഉത്തരവ് വന്നിരിക്കുന്നത്. ജൂലൈ ആറ്, ഏഴ് ദിവസങ്ങളിൽ ഡ്രഗ്സ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരത്തെ പെയിൻറ് കടയിൽ പോലും സാനിെറ്റെസർ വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. പുതിയ ഉത്തരവിൻെറ അടിസ്ഥാനത്തിൽ വിൽപനക്ക് ലൈസൻസ് വേണ്ടെങ്കിലും സാനിെറ്റെസർ നിർമാണത്തിന് ലൈസൻസാവശ്യമാണ്. സംസ്ഥാനത്ത് 50 സ്ഥാപനങ്ങൾക്ക് മാത്രമാണ് നിർമാണ ലൈസൻസുള്ളത്. സംസ്ഥാനത്തെത്തുന്ന കമ്പനികളുടെ ഡീലർമാർ ഡ്രഗ്സ് വിഭാഗത്തെ സമീപിച്ച് വിൽപന ലൈസൻസ് എടുക്കാറുണ്ട്. ഇവ കൂടാതെയുള്ള കമ്പനികളുടെ വിൽപന മാത്രമേ ഡ്രഗ്സ് വിഭാഗത്തിന് നിരീക്ഷിക്കേണ്ടതുള്ളൂ. പുതിയ ഉത്തരവോടെ സംസ്ഥാനത്തെത്തുന്ന സാനിെറ്റെസർ കമ്പനികളെ നിരീക്ഷിക്കാനുള്ള സംവിധാനമാണില്ലാതാകുന്നത്. ഇനി സംസ്ഥാനത്തിന് പുറത്ത് അനധികൃതമായി നിർമിച്ച് സംസ്ഥാനത്ത് വിറ്റാലും പെട്ടെന്ന് പിടിക്കപ്പെടില്ല. ഗുണനിലവാരം പരിശോധിക്കുകയെന്നത് ഡ്രഗ്സ് വിഭാഗത്തിന് ശ്രമകരവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.