പാഴ് വണ്ടി കോർപറേഷനിലെ കാൽവരി റോഡരികിൽ മാസങ്ങളായി നിർത്തിയിട്ട വാഹനത്തിൽ തള്ളിയ മാലിന്യപ്പാക്കറ്റുകൾ നിറഞ്ഞ് പരന്നനിലയിൽ. പലപ്പോഴും ഇത് റോഡിലേക്ക് വ്യാപിക്കും (TCT) ചിത്രം IMG20200722092513 പട്ടാളം റോഡ് വികസനം: പ്രതിപക്ഷനേതാവിന് മേയറുടെ മറുപടി തൃശൂർ: പട്ടാളം റോഡ് വികസനത്തിൻെറ ഭാഗമായി പഴയ പോസ്റ്റ് ഒാഫിസ് കെട്ടിടം പൊളിക്കലും മാരിയമ്മന്‍ കോവിലിൻെറ ഭൂമി വിട്ടുനല്‍കലും പൂര്‍ത്തിയാക്കിയത് താനാണെന്നും ഇപ്പോഴത്തെ കൗൺസിൽ വികസനം വൈകിക്കുകയാണെന്നുമുള്ള പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻെറ ആക്ഷേപത്തിന് മറുപടിയുമായി മേയർ അജിത ജയരാജൻ. ദീര്‍ഘകാലമായി വിവിധ കൗണ്‍സിലുകളും സര്‍ക്കാറുകളും ഇടപെട്ടാണ് പട്ടാളം റോഡ് ഒഴിച്ചുള്ള ഭാഗങ്ങളുടെ വികസനം പൂര്‍ത്തിയായത്. പോസ്റ്റ് ഒാഫിസ്, മാരിയമ്മന്‍ കോവിലിൻെറ ഭാഗം എന്നിവ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഈ വികസനം പൂര്‍ത്തിയാക്കാൻ കഴിഞ്ഞ കൗൺസിൽ ഒരു നിയമനടപടിയും എടുത്തില്ല. 2015ലെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒക്ടോബറില്‍ നിയമവിരുദ്ധമായ കരാർ ഉണ്ടാക്കുകയാണ് ചെയ്തത്. ഇതിലെ വ്യവസ്ഥ നടപ്പാക്കാൻ സംസ്ഥാന, കേന്ദ്രസർക്കാറുകളുടെ അംഗീകാരം വേണതുണ്ടായിരുന്നു. അതിനുള്ള ഒരു കടലാസും സർക്കാറുകളിലേക്ക് അയച്ചിരുന്നില്ല. പടിഞ്ഞാറേകോട്ടയിലെ 10 കുടുംബങ്ങളെയും കണ്ണൻകുളങ്ങരയിലെ ചില കുടുംബങ്ങളെയും വഴിയാധാരമാക്കിയതുപോലെ ഈ കരാർ പ്രകാരം പോസ്റ്റ് ഒാഫിസിനെയും മാരിയമ്മന്‍ കോവിലിനെയും ഒഴിവാക്കാന്‍ കഴിയില്ലെന്ന് അവർ അറിയാമായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ഇപ്പോഴത്തെ കൗണ്‍സിൽ നിരന്തരം ശ്രമിച്ച് കേന്ദ്രസർക്കാറിൻെറ കാബിനറ്റ് തീരുമാനവും തപാൽ-ടെലിഗ്രാഫ് വകുപ്പിൻെറ അംഗീകാരവും സംസ്ഥാന സര്‍ക്കാറില്‍നിന്ന് കോര്‍പറേഷൻെറ ഭൂമി കൈമാറാനുള്ള അനുമതിയും സമ്പാദിച്ച് കെട്ടിടം പൊളിച്ചത്. മാരിയമ്മന്‍ കോവിലുമായി മുമ്പ് ചില കൂടിയാലോചന നടന്നെങ്കിലും കോവില്‍ കമ്മിറ്റിയോ കൗണ്‍സിലോ കലക്ടറോ സര്‍ക്കാറോ തീരുമാനം എടുത്തിരുന്നില്ല. ഇപ്പോഴത്തെ കൗണ്‍സിലുമായി ചർച്ചചെയ്ത് കഴിഞ്ഞ മാസമാണ് ഭൂമി വിട്ടുതരാൻ കോവില്‍ കമ്മിറ്റി തീരുമാനിച്ചത്. ഇത് ഈമാസം 15ന് കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചു. അതിൻെറ ഭാഗമായി നടക്കുന്ന പ്രവർത്തനത്തിന് തുരങ്കംവെക്കാൻ ശ്രമിക്കുന്നവരാണ് എട്ടുകാലി മമ്മൂഞ്ഞിൻെറ വേഷം അണിയുന്നതെന്നും 'എൻെറ അമ്മാവന്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയാണ്' എന്ന് പറയുന്ന മാനസികാവസ്ഥയാണ് ഇവരെ നയിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.