വി.ഇ.ഒ തസ്​തിക: പി.എസ്​.സിയിൽ അന്വേഷിക്കണമെന്ന്​ മന്ത്രി; ഉദ്യോഗാർഥികൾ ത്രിശങ്കുവിൽ

പി.എ.എം. ബഷീർ തൃശൂർ: വില്ലേജ്​ എക്​സ്​റ്റൻഷൻ ഒാഫിസർ (വി.ഇ.ഒ) ഗ്രേഡ്​ രണ്ട്​ തസ്​തിക ഇല്ലാതായ സാഹചര്യത്തിൽ പെരുവഴിയിലായ ഉദ്യോഗാർഥിക​ൾ​ പി.എസ്​.സിയിൽ കാര്യങ്ങൾ അന്വേഷിക്കണമെന്ന്​ തദ്ദേശഭരണ മന്ത്രി. സർക്കാർ നയത്തി​ൻെറ ഭാഗമായാണ്​​ തദ്ദേശഭരണ വകുപ്പിൽ ഏകീകരണം നടത്തുന്നത്​. ഇതി​ൻെറ ഭാഗമായാണ്​ വി.ഇ.ഒ തസ്​തക ഇല്ലാതാവുന്നത്​. അതിനാൽ പി.എസ്​.സിയോട്​ ഇക്കാര്യത്തിൽ വിശദീകരണം തേടുകയാണ്​ വേണ്ട​െതന്നാണ്​ നിവേദനം നൽകിയ ഉദ്യോഗാർഥികൾക്ക്​ മന്ത്രി എ.സി. മൊയ്​തീൻ നൽകിയ മറുപടി. പ്രസിദ്ധീകരിക്കാനിരിക്കുന്ന വി.ഇ.ഒ റാങ്ക് പട്ടികയുടെ കാലാവധിക്ക് ശേഷമേ ഉത്തരവ് നടപ്പാക്കാവൂ എന്നാവശ്യപ്പെട്ടാണ്​ ഉദ്യോഗാർഥികൾ മന്ത്രിക്ക്​ നി​േവദനം നൽകിയത്​. എന്നാൽ, നടപടികളൊന്നും സ്വീകരിക്കാതെ പി.എസ്​.സി മൗനം പാലിക്കുന്നതോടെ നിരവധി പേരുടെ ജോലി സ്വപ്​നമാണ്​ പൊലിയുന്നത്​. ​2018ൽ അപേക്ഷ ക്ഷണിച്ചത്​ പ്രകാരം 2019 ഒക്​ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 12 ലക്ഷത്തോളം ഉദ്യോഗാർഥികളാണ്​ പരീക്ഷ എഴുതിയത്​. മൂല്യനിർണയം കഴിഞ്ഞെങ്കിലും​ റാങ്ക്​ പട്ടിക നിലവിൽ വന്നിട്ടില്ല. സാധ്യതപട്ടിക തയാറാക്കി സർട്ടിഫിക്കറ്റുകൾ പരിശോധിച്ച്​ നിയമനം നൽകുമെന്ന തീരുമാനം വന്നിരുന്നു. അതിന്​ പിന്നാലെയാണ്​ ഏകീകരണ ഭാഗമായി തസ്​തികയില്ലാതാക്കി കഴിഞ്ഞ 17ന്​ തദ്ദേശഭരണവകുപ്പി​ൻെറ തീരുമാനം വന്നത്​. നിലവിലെ റാങ്ക്​ പട്ടികയുടെ കാലാവധി കഴിഞ്ഞ ശേഷമേ തസ്​തിക ഇല്ലാതാകൂവെന്നാണ്​ ഉത്തരവിലുള്ളത്​​. നിലവിൽ റാങ്ക്​ പട്ടികയില്ലാത്തതിനാലും പുതിയ പട്ടിക വരാനിരിക്കുന്നതിനാലും ഇത്തരമൊരു ഉത്തരവി​ൻെറ സാധ്യത പരിശോധിക്കാൻ പി.എസ്​.സി യോഗം ചേർന്നെങ്കിലും റാങ്ക്​പട്ടിക ഒരുക്കുന്നതിൽ സാവകാശം കൈക്കൊള്ളുമെന്ന്​ മാത്രമാണ്​ തീരുമാനിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.