ഭണ്ഡാരം മോഷണം പോയി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിനടുത്ത് മതിലകം പോലീസ് സ്​റ്റേഷൻ പരിധിയിൽ വരുന്ന കോതപറമ്പ് ജുമാമസ്ജിദിൻെറ രണ്ട് ഭണ്ഡാരങ്ങൾ മോഷണം പോയി. വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം. ദേശീയ പാതയോട് ചേർന്ന് മസ്ജിദിൻെറ മുൻപിലും തെക്ക് ഭാഗത്ത് മദ്​റസയുടെ സമീപവും സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളാണ് കവർന്നത്. നോമ്പ് വേളയിലാണ് അവസാനമായി ഭണ്ഡാരങ്ങൾ തുറന്ന് പണമെടുത്തത്. കള്ള​ൻെറ അവ്യക്ത രൂപം പള്ളിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മതിലകം പൊലീസ് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.