മുരിങ്ങൂരിലെ റേഷനരി പൂഴ്ത്തിവെപ്പ്: അലുമിനിയം കമ്പനി ഉടമ മുങ്ങി; കേസ് ഒതുക്കാൻ നീക്കം

ചാലക്കുടി: മുരിങ്ങൂരിൽ റേഷനരി പൂഴ്ത്തി​െവച്ച മണ്ടിക്കുന്നിലെ അലുമിനിയം കമ്പനി ഉടമ മുങ്ങി. വെറും അമ്പതോളം ചാക്ക് റേഷനരി മാത്രമേ ഇവിടെനിന്ന് കണ്ടെത്തിയുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. കേസ് ഒതുക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്​. ഇതുസംബന്ധിച്ച് ചാലക്കുടി താലൂക്ക് സ​ൈപ്ല ഓഫിസർ ജില്ല സ​ൈപ്ല ഓഫിസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ജില്ല സ​െെപ്ല ഓഫിസറുടെ റിപ്പോർട്ട് പ്രകാരം കലക്ടറാണ് തുടർ നടപടി സ്വീകരിക്കേണ്ടത്. അതേസമയം, റേഷനരി കണ്ടെടുത്ത കമ്പനിയുടെ ഉടമയിൽനിന്ന് വിശദീകരണം തേടിയ ശേഷമാണ് നടപടി ഉണ്ടാവുക. തൽക്കാലം നടപടി താമസിപ്പിക്കാൻ വേണ്ടിയാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചന. മണ്ടിക്കുന്നിലെ സ്വകാര്യ കമ്പനിയിൽ രേഖകളില്ലാതെ സൂക്ഷിച്ച 500ൽപരം ചാക്ക് റേഷനരി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിടികൂടിയത്​. രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി താലൂക്ക് സ​ൈപ്ല ഓഫിസറുടെ നേതൃത്വത്തിലാണ് കമ്പനിയിൽ പരിശോധന നടത്തിയത്. സ​ൈപ്ല ഓഫിസ് അധികൃതർ കൊരട്ടി പൊലീസിനെ അറിയിക്കാതെ തനിയെ റെയ്​ഡ് നടത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും കാഴ്ചക്കാരായി മാറുകയായിരുന്നു. സ​ൈപ്ല ഓഫിസ് അധികൃതരുടെയോ കലക്ടറുടെയോ നിർദേശമില്ലാതെ ​പൊലീസിന് കേസെടുക്കാൻ കഴിയില്ല. വൈകീട്ട് ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടിരുന്നു. ഗേറ്റടച്ച് ആരെയും പ്രവേശിപ്പിക്കാതെ രഹസ്യമായാണ് ചാക്കുകളുടെ എണ്ണമെടുത്തത്. 500ൽപരം ചാക്കുകളിൽ റേഷനരിയുണ്ടായിരുന്നതായാണ് കണക്കുകൾ വന്നിരുന്നത്. എന്നാൽ,​ 50ൽപരം ചാക്കുകൾ മാത്രമേയുള്ളൂവെന്ന നിലപാടിലാണ് ഇപ്പോൾ അധികൃതർ. ഉടമ ഒളിവിൽ പോയതും ചാക്കുകളുടെ എണ്ണം കുറഞ്ഞതും കേസ് ലഘൂകരിക്കാനുള്ള നീക്കത്തി​ൻെറ ഭാഗമാണെന്നാണ് ആരോപണം. ഒന്നോ രണ്ടോ റേഷൻ വ്യാപാരികളെ കുടുക്കി കേസ് ഒതുക്കാനാണ് നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.