തെറ്റിദ്ധാരണകൾ പരത്തി സമുദായ ഐക്യം തകർക്കാമെന്ന് മോഹിക്കണ്ട -വെള്ളാപ്പള്ളി

ഇരിങ്ങാലക്കുട: തെറ്റിദ്ധാരണകൾ പരത്തിയും കുപ്രചാരണങ്ങൾ നടത്തിയും കള്ളക്കേസുകൾ ചമച്ച് കോടതി വ്യവഹാരങ്ങളിൽ കുടുക്കിയും എസ്.എൻ.ഡി.പി യോഗത്തിനെതിരെയും തനിക്കെതിരെയും നടത്തുന്ന എല്ലാ ശ്രമങ്ങളും പാഴാകുകയാണെന്ന്​ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി ജില്ല യൂണിയൻ ഭാരവാഹികളുടെ യോഗം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച വന്ന ഹൈകോടതി വിധിപോലും അതി​ൻെറ തെളിവാണെന്നും കൂട്ടിച്ചേർത്തു. യൂണിയനുകളിൽ നിന്ന്​ പുറത്താക്കപ്പെട്ട സ്ഥാനമോഹികളായ യോഗവിരുദ്ധ പ്രവർത്തകരെ ഒറ്റപ്പെടുത്താൻ പ്രമേയം പാസാക്കി. മുകുന്ദപുരം യൂണിയൻ പ്രസിഡൻറ്‌ സന്തോഷ്‌ ചെറാകുളം ഭദ്രദീപം തെളിയിച്ചു. കൗൺസിലർ പി.കെ. പ്രസന്നൻ സ്വാഗതം പറഞ്ഞു. എം.ബി. ശ്രീകുമാർ, കൗൺസിലർ ബേബിറാം, യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, വനിത സംഘം കേന്ദ്ര സമിതി സെക്രട്ടറി സംഗീത വിശ്വനാഥൻ, യൂത്ത് മൂവ്മൻെറ് പ്രസിഡൻറ്‌ പച്ചയിൽ സന്ദീപ്, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, സൈബർസേന കേന്ദ്ര സമിതി ചെയർമാൻ അനീഷ്‌ പുല്ലുവേലിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.