നവജാതശിശു മരിച്ച നിലയിൽ; യുവതിക്കെതിരെ കേസ്​

ചെറുതുരുത്തി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രസവം മറച്ചുവെച്ചതിനും കുഞ്ഞിനെ ഒളിപ്പിച്ചതിനും യുവതിക്കെതിരെ കേസ്​. മുള്ളൂർക്കര പഞ്ചായത്ത്​ പരിധിയിലെ അവിവാഹിതയും പി.ജി വിദ്യാർഥിനിയുമായ 22കാരിക്കെതിരെയാണ്​ ചെറുതുരുത്തി പൊലീസ് കേസെടുത്തത്​. രക്തസ്രാവത്തെ തുടർന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ സംശയം തോന്നിയ ഡോക്​ടർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർക്ക് പരിശോധനയിൽ പ്രസവം നടന്നതായി വ്യക്തമായതോടെ ചെറുതുരുത്തി പൊലീസിൽ അറിയിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോൾ ബാഗിൽ പൊതിഞ്ഞ നിലയിലാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്​റ്റ്​മോർട്ടത്തിന്​ ശേഷമേ മരണകാരണം വ്യക്തമാവൂ. വീട്ടിലെ കുളിമുറിയിൽ പ്രസവിക്കുന്നതിനിടെ സംഭവിച്ച അപാകതയിൽ മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.