ഗുരുവായൂരിൽ നാളെ മുതൽ വിവാഹങ്ങൾ

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വെള്ളിയാഴ്ച മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കുന്നു. വ്യാഴാഴ്ച ബുക്കിങ് ആരംഭിക്കും. ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ജൂണ്‍ നാലിന് വിവാഹം പുനരാരാംഭിച്ചിരുന്നു. എന്നാൽ, തൃശൂര്‍ ജില്ലയില്‍ കണ്ടെയിൻമൻെറ് സോണുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 13ന് വിവാഹങ്ങൾക്കും ദർശനത്തിനുമുള്ള അനുമതി നിര്‍ത്തുകയായിരുന്നു. ദിവസം പരമാവധി 40 വിവാഹത്തിനാണ് ഇപ്പോള്‍ അനുമതി. വ്യാഴാഴ്ച മുതല്‍ പടിഞ്ഞാറെ നടയിലെ വഴിപാട് ബുക്കിങ് കൗണ്ടറുകളില്‍ വിവാഹം ബുക്ക് ചെയ്യാം. ഗൂഗിള്‍ ഫോം വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്കിങ് സ്വീകരിക്കും. പുലർച്ച അഞ്ച് മുതല്‍ ഉച്ചക്ക് 12.30വരെ വിവാഹങ്ങള്‍ നടത്താം. ഒരു വിവാഹ സംഘത്തില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരും അടക്കം 12 പേര്‍ക്കാണ് അനുമതി. എല്ലാവരുടെയും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡി​ൻെറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വിവാഹത്തിന് 24 മണിക്കൂര്‍ മുമ്പ് വഴിപാട് കൗണ്ടറില്‍ നല്‍കണം. ഓണ്‍ലൈന്‍ വഴിയെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് തിരിച്ചറിയല്‍ കാര്‍ഡി​ൻെറ പകര്‍പ്പ് ലഭിക്കണം. സംഘത്തില്‍ രണ്ടില്‍ കൂടുതല്‍ ഫോട്ടോ, വിഡിയോ ഗ്രാഫർമാർ പാടില്ല. ദൃശ്യങ്ങളെടുക്കാൻ ദേവസ്വം നിശ്ചയിക്കുന്ന പണം അടക്കണം. ക്ഷേത്രപരിസരത്ത് ഫോട്ടോയും വിഡിയോയും അനുവദിക്കില്ല. വിവാഹ സംഘങ്ങള്‍ 20 മിനിറ്റ് മുമ്പ് റിപ്പോർട്ട് ചെയ്യണം. നേര​േത്ത വിവാഹത്തിന് അനുമതി നല്‍കിയ സമയത്ത് ബുക്ക് ചെയ്ത പണം തിരികെ വാങ്ങാത്തവര്‍ ഇപ്പോള്‍ വിവാഹത്തിന് വരുന്നുണ്ടെങ്കില്‍ രസീതുമായി നേര​േത്ത എത്തി ബുക്കിങ് പുതുക്കണം. ഇവർക്ക് ഫോട്ടോഗ്രഫിക്കായി അടച്ചിരുന്ന പണം തിരികെ നല്‍കും. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന വിവാഹങ്ങള്‍ക്ക് ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ നല്‍കില്ല. കോവിഡ് പ്രോട്ടോകോളും ദേവസ്വവും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.