ചാവക്കാട് നരസഭയിൽ വിവിധ പദ്ധതികൾക്ക്​ അപേക്ഷ ക്ഷണിച്ചു

ചാവക്കാട്: നഗരസഭയിൽ 2020-21 ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതി, കുടുംബ-വ്യക്തിഗത പദ്ധതികൾ എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചു. തരിശ് ഭൂമിയിൽ പച്ചക്കറി കൃഷി, കിഴങ്ങ് കൃഷി (വ്യക്തിഗതം), തരിശ് ഭൂമിയിൽ പച്ചക്കറി, കിഴങ്ങ് കൃഷി (ഗ്രൂപ്​), മൺചട്ടിയിലുള്ള പച്ചക്കറികൃഷി, ആട് വളർത്തൽ, പശുവളർത്തൽ, മത്സ്യം വളർത്തൽ (പടുതാക്കുളം, ബയോ​ഫ്ലോക്ക്, കരിമീൻ കൃഷി), മുട്ടക്കോഴി വിതരണം, കന്നുകുട്ടി പരിപാലന പദ്ധതി, തെങ്ങിൻതൈ വിതരണം, ഫലവൃക്ഷ തൈ വിതരണം, തെങ്ങിന് ജൈവവളം വിതരണം, വയോജനങ്ങൾക്ക് കട്ടിൽ, പട്ടികജാതിക്കാരായ വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികളായ വിദ്യാർഥികൾക്കും ലാപ്​ടോപ്​, മേശ, കസേര എന്നിവയുടെ വിതരണം, സൗജന്യ കുടിവെള്ള കണക്​ഷൻ, പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി, വ്യക്തികൾക്കും ഗ്രൂപ്പിനും സ്വയം തൊഴിൽ ധനസഹായം, കിണർ നിർമ്മിക്കുന്നതിന് ധനസഹായം എന്നീ 28 പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.