ടെലിവിഷനും ഫോണും നൽകി

വടക്കേക്കാട്: ഓൺലൈൻ പഠന സൗകര്യമില്ലാത്ത തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്ത് വിദ്യാർഥികൾക്ക് അധ്യാപക രക്ഷാകർതൃസമിതിയും മാനേജ്മൻെറും വിരമിച്ച അധ്യാപകരും ചേർന്ന് ടെലിവിഷൻ നൽകി. പ്രതിഭ കോളജ് പ്രിൻസിപ്പൽ ഉമർ അറക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഷീന ജോസ്, പ്രധാനാധ്യാപിക ജിഷ, പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു, മുൻ പ്രധാനാധ്യാപിക കെ.വി. കമല, ഒ.എസ്.എ പ്രസിഡൻറ് ജോമി തോമസ് എന്നിവർ പങ്കെടുത്തു. ഹയർ സെക്കൻഡറി വിഭാഗം പൂർവ വിദ്യാർഥി സമിതി രണ്ടു പേർക്ക് സ്മാർട്ട് ഫോൺ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.