ടോൾ പിരിവിൽനിന്ന്​ ഒഴിവാക്കുമോയെന്ന് അതോറിറ്റി വ്യക്തമാക്കണം

തൃശൂർ: കരാർ ലംഘനത്തിന്റെ പേരിൽ പാലിയേക്കരയിൽ ടോൾ പിരിവ്​ നടത്തുന്ന കമ്പനിയെ ചില ജോലികളിൽനിന്ന്​ ഒഴിവാക്കിയതായി പറയുന്ന ദേശീയപാത അതോറിറ്റി ടോൾ പിരിവിൽനിന്നുകൂടി ഒഴിവാക്കുമോയെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. പണി പൂർത്തീകരിക്കാത്തതിനാൽ സെപ്റ്റംബറിലെ ടോൾ നിരക്ക് വർധന ഒഴിവാക്കുമോയെന്നും വ്യക്തമാക്കണം. നിർമാണം ആരംഭിച്ചതു മുതലുള്ള കരാർ ലംഘനം ശരിവെക്കുന്ന രീതിയിലാണ് സി.ബി.ഐ കുറ്റപത്രവും കോടതി ഉത്തരവും. കമ്പനിയുടെ ക്രമക്കേട് ബോധ്യപ്പെട്ടിട്ടുള്ളതായി ദേശീയപാത പ്രോജക്ട്​ ഡയറക്ടർതന്നെ വ്യക്തമാക്കുന്നു. കുഴി അടക്കലിന്​ മേൽനോട്ടം വഹിക്കാൻ ഹൈകോടതി ചുമതലപ്പെടുത്തിയ കലക്ടറും കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കരാർ കമ്പനിയെ ടോൾ പിരിവിൽനിന്ന്​ ടെർമിനേറ്റ്‌ ചെയ്യാതെ ഭാഗികമായി ഒഴിവാക്കിയത്​ പ്രതിഷേധാർഹമാണെന്ന്​ ജോസഫ് ടാജറ്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.