മാള: എ.ടി.എം കാർഡ് നമ്പർ വാങ്ങി ഓൺലൈൻ വഴി അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്തു. മാള പള്ളിപ്പുറം മൂന്നുമുറി ഇസ്തംബൂൾ ഹോട്ടൽ ഉടമ വെട്ടിമറ്റം ജലീലാണ് തട്ടിപ്പിനിരയായത്. പട്ടാളക്കാരനാണെന്നും മാളയിൽ ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചാണ് ഇയാൾ ജലീലിനെ വിളിക്കുന്നത്. തുടർന്ന് 20 കിലോ കോഴി ആവശ്യപ്പെട്ടു. പണം അയച്ചുതരാൻ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടു. ഇവ നൽകിയതോടെ ബാങ്കിൽനിന്നും പണം നഷ്ടമാവുകയായിരുന്നു. സമാന രീതിയിൽ മാള പള്ളിപ്പുറം മണ്ണാന്തറ മസ്ഊദിന്റെ റാഹത്ത് ചിക്കൻ സ്റ്റാളിലും വിളി വന്നു. ഇവിടെയും 20 കിലോ കോഴിയാണ് ആവശ്യപ്പെട്ടത്. ബാങ്ക് അക്കൗണ്ട് ചോദിച്ചതോടെ സംശയം തോന്നിയ ഉടമ നേരിൽ വരാമെന്നറിയിച്ചു. നേരിൽ വരാൻ സാങ്കേതിക പ്രശ്നമുണ്ടെന്നും അക്കൗണ്ട് നമ്പർ നൽകാനും തന്ത്രപരമായി വീണ്ടും ആവശ്യപ്പെട്ടു. തന്റെ ബന്ധു പൊലീസിൽ ഉണ്ടെന്നറിയിച്ചതോടെ ഇയാൾ ഫോൺ വെച്ചതായും മസ്ഊദ് പറയുന്നു. പണം നഷ്ടപ്പെട്ട ജലീൽ മാള പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.