സ്വർണം നേടി നിഹാൽ തിരിച്ചെത്തി; തൃശൂരിൽ ആവേശോജ്ജ്വല സ്വീകരണം

തൃശൂർ: ചെന്നൈയിൽ നടന്ന 44ാം ലോക ചെസ് ഒളിമ്പ്യാഡിലെ സ്വർണജേതാവ് ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ തൃശൂരിലെത്തി. നിഹാൽ സരിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചെസ് പ്രേമികൾ സ്വീകരണം നൽകി. കേരളത്തിന്‍റെ ആദ്യ ചെസ് ഒളിമ്പ്യൻ പ്രഫ. എൻ.ആർ. അനിൽകുമാർ, അന്തർദേശീയ ചെസ് താരം ജോ പറപ്പിള്ളി, മുൻ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻ ബ്രൈറ്റ് ലീ സുനിൽ കുമാർ തുടങ്ങിയവർ വിമാനത്താവളത്തിൽ നിഹാലിനെ സ്വീകരിച്ചു. ലോക ചെസ് ഒളിമ്പ്യാഡിൽ നിഹാൽ മികച്ച വ്യക്തിഗത പ്രകടനത്തിന് സ്വർണവും ടീം ഇനത്തിൽ വെങ്കലവും കരസ്ഥമാക്കിയിരുന്നു. tcr_chr -nihal sarin- ചെസ് ഒളിമ്പ്യാഡിലെ സ്വർണനേട്ടത്തിന് ശേഷം ജന്മനാട്ടിലെത്തിയ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.