വാനരവസൂരി: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പി.സി.ആർ പരിശോധന

ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു മുളങ്കുന്നത്തുകാവ്: വാനരവസൂരി - പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവ. മെഡിക്കൽ കോളജിലും. ഇതിന്​ ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലുള്ളവർക്ക് വൈറസ് കണ്ടെത്താനുള്ള പരിശോധനയാണ് തൃശൂർ ഗവ. മെഡിക്കൽ കോളജ് വൈറോളജി ലാബിലുണ്ടാവുക. ടി.എൻ. പ്രതാപൻ എം.പി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മങ്കി പോക്സ് - പി.സി.ആർ പരിശോധന ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.