തൃശൂർ: കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം പൂർത്തിയാകുന്നു. ഇതോടനുബന്ധിച്ച് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന അഞ്ചാമത് വാര്‍ഷികം ഉപഭോക്താക്കളുമായി ചേര്‍ന്ന് ആഘോഷിക്കും. അഞ്ചാം വാര്‍ഷികാഘോഷത്തിന്റെയും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ഭാഗമായി 50 ശതമാനം വരെ വിലക്കിഴിവോടെ നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സ്വന്തമാക്കാം. കൂടാതെ 999 രൂപക്കോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു കിലോഗ്രാം പഞ്ചസാര അഞ്ചുരൂപക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഇഷ്ട സാധനങ്ങള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെയും വാര്‍ഷികാഘോഷങ്ങളുടെയും ഭാഗമായി 'കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ്@5' എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിങ് മഹോത്സവം കേരളത്തിലുടനീളമുള്ള (തൃശൂര്‍, എറണാകുളം, കല്‍പറ്റ, പെരിന്തല്‍മണ്ണ) കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളില്‍ ആഗസ്റ്റ് 11 മുതല്‍ 15 വരെ നടക്കും. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാവിധ നിത്യോപയോഗ സാധനങ്ങളുമായി 2017ലാണ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.