അപ്പുത്രയം സ്മാരക പുരസ്കാരം ചോറ്റാനിക്കര വിജയൻ മാരാർക്ക്

തൃശൂർ: കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ അപ്പുത്രയം സ്മാരക കലാചാര്യ പുരസ്കാരം ചോറ്റാനിക്കര വിജയൻ മാരാർക്ക്. 10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറ്റ് അവാർഡുകൾ: മായമ്പറം രാജഗോപാൽ സ്മാരക ബാലപ്രതിഭ പുരസ്കാരം: അതുൽ കെ. മാരാർ, പെരുവനം നാരായണൻ നമ്പീശൻ സ്മാരക യുവപ്രതിഭ പുരസ്കാരം: ചിറയ്ക്കൽ നിധീഷ്, കൊമ്പത്ത് കുട്ടൻ പണിക്കർ-പോഴങ്കണ്ടത്ത് രാമപണിക്കർ സ്മാരക വാദ്യനിപുണ പുരസ്കാരം -രഹിത കൃഷ്ണദാസ് ശോഭിത കൃഷ്ണദാസ്. ഗുരുശ്രേഷ്ഠ പുരസ്കാരം: പടുവിലായ് മാധവമാരാർ, നവരംഗം വിജയമണിയമ്മ, വാദ്യശ്രീ പുരസ്കാരങ്ങൾ: 1. പെരുമ്പിള്ളി ഗോവിന്ദൻകുട്ടി മാരാർ സ്മാരക പുരസ്കാരം - അറുകാലിക്കൽ സച്ചിദാനന്ദൻ, 2. കുമ്മത്ത് വേണുഗോപാൽ സ്മാരക പുരസ്കാരം- ഷിബു ശിവൻ, 3. കലാമണ്ഡലം രാമചന്ദ്രമാരാർ സ്മാരക പുരസ്കാരം- വെളിമുക്ക് ശ്രീധരൻ, 4. തിരുവില്വാമല അടന്തകോന്തസ്വാമി സ്മാരക പുരസ്കാരം- കാഞ്ഞിലിശ്ശേരി അച്യുതൻ നായർ, 5. വയലൂർ കുട്ടൻ മാരാർ സ്മാരക പുരസ്കാരം -പുലാക്കോട് മാധവൻകുട്ടി, 6. പുറത്തുവീട്ടിൽ നാണുമാരാർ സ്മാരക പുരസ്കാരം -കുട്ടനെല്ലൂർ രാജൻ മാരാർ, 7. അമ്പലപ്പുഴ പരമേശ്വരകുറുപ്പ് സ്മാരക പുരസ്കാരം - പുതാടി അരവിന്ദ മാരാർ, 8. കുഴൂർ ചന്ദ്രൻമാരാർ സ്മാരക പുരസ്കാരം- എരമം ഗോപാലകൃഷ്ണൻ, 9. പണ്ടാരത്തിൽ മുരളീധര മാരാർ സ്മാരക പുരസ്കാരം- പള്ളിപ്പുറം ജയകുമാർ,10. അന്നമനട പരമേശ്വര മാരാർ സ്മാരക പുരസ്കാരം- കീഴൂർ മധുസൂദനകുറുപ്പ് , 11. പോരൂർ രാമചന്ദ്രമാരാർ സ്മാരക പുരസ്കാരം-പെരുതുടി മുരളീധര മാരാർ, 12. ചേന്ദമംഗലം ഉണ്ണികൃഷ്ണമാരാർ സ്മാരക പുരസ്കാരം- മച്ചാട് ഹരി. 13. കടമേരി കുഞ്ഞിരാമ മാരാർ സ്മാരക പുരസ്കാരം -ചങ്ങരംകുളങ്ങര രാധാകൃഷ്ണൻ 14. പഴുവിൽ മാധവ മാരാർ സ്മാരക പുരസ്കാരം -ത്രിവിക്രമൻ കരിക്കകം. പുരസ്കാരങ്ങൾ ആഗസ്റ്റ് 12ന് സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് പുളിമാത്തൂർ മാഹാദേവ ക്ഷേത്രത്തിൽ ഉച്ചക്ക് 12ന് മന്ത്രി ജി.ആർ. അനിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, വൈസ് പ്രസിഡന്റ് പെരുവനം സതീശൻ മാരാർ, ട്രഷറർ കീഴൂട്ട് നന്ദനൻ, അന്തിക്കാട് കൃഷ്ണപ്രസാദ് നമ്പീശൻ തുടങ്ങിയവർ അറിയിച്ചു. പടം: tcg award chottanikkara vijayan marar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.