മുളങ്കുന്നത്തുകാവ്: ഗവ. . ആശുപത്രിയിൽ രാത്രിസമയങ്ങളിൽ അത്യാഹിത വിഭാഗത്തിൽ പി.ആർ.ഒ സേവനം ലഭ്യമാകും. ആരോഗ്യവകുപ്പിന്റെ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സംവിധാനം വിപുലീകരിച്ചത്. ഓഫിസ് സമയം കഴിഞ്ഞാൽ അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും പകരം സംവിധാനം ഏർപ്പെടുത്തിയത് മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉപകാരപ്രദമാകും. പി.ആർ.ഒ സംവിധാനം ഉപയോഗിച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, കിടപ്പുരോഗികളുടെ വിവരങ്ങൾ, സംശയ നിവാരണം, അജ്ഞാതരും കൂട്ടിരിപ്പുകാരുമില്ലാത്തവർക്ക് സഹായം എന്നിവ ലഭ്യമാകും. വെന്റിലേറ്റർ ലഭ്യത, ബ്ലഡ് ബാങ്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ, സ്കാനിങ് തുടങ്ങിയ സേവനങ്ങളുടെ നീണ്ട നിര തന്നെയാണ് ഒരുക്കിയിട്ടുള്ളത്. സേവനനിലവാരം പരിശോധിച്ച ശേഷം 24 മണിക്കൂറും പി.ആർ.ഒ സേവനം ലഭ്യമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.