ചാവക്കാട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല

*വഞ്ചിയും വലയുൾപ്പെടെ ഉപകരണങ്ങളും കരക്കടിഞ്ഞു ചാവക്കാട്: നേരത്തോട് നേരം കഴിഞ്ഞിട്ടും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. കാണാതായ ഫൈബർ വഞ്ചിയും വലയുൾപ്പെടെ ഉപകരണങ്ങളും കരക്കടിഞ്ഞു. ഫൈബർ വഞ്ചി പൂർണമായും തകർന്നു. തിരുവനന്തപുരം പുല്ലൂവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് ഇനിയും കണ്ടെത്താനാവാത്തത്. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഫൈബർ വഞ്ചി തിരയിൽപെട്ട് മറിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. യന്ത്രം തകരാറായ വഞ്ചി തിരയിൽപെടുകയായിരുന്നു. മുനക്കക്കടവ് അഴിമുഖത്തിന്​ സമീപമാണ് വഞ്ചി മറിഞ്ഞത്. കഴിഞ്ഞ 28നാണ് ബ്ലാങ്ങാട് ബീച്ചിൽനിന്ന് ആറംഗ സംഘം കടലിൽ പോയത്. തിരുവനന്തപുരം പുല്ലൂർവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവരാണ് അപകടത്തിൽപെട്ട വഞ്ചിയിൽനിന്ന് പ്രതികൂല സാഹചര്യത്തിലും നീന്തിക്കയറിയത്. കാണാതായ മണിയൻ, ഗിൽബർട്ട് എന്നിവരെ കണ്ടെത്താൻ ചൊവ്വാഴ്ച രാവിലെ കൊച്ചിയിൽനിന്ന്​ ഹെലികോപ്ടറെത്തി 10 മിനിറ്റോളം പരിശോധന നടത്തി തിരിച്ചുപോയി. കോസ്റ്റ് ഗാർഡിന്റെ അർണ്വേഷ് കപ്പൽ ആഴക്കടൽ ഭാഗത്ത് തിരച്ചിൽ നടത്തി. കടൽ ക്ഷോഭം കൂടുതലായതിനാൽ ബോട്ടുകളിറക്കി അന്വേഷണം നടത്താനാവില്ലെന്ന് പറഞ്ഞ് അധികൃതരും കൈമലർത്തി. ബന്ധപ്പെട്ടവരെല്ലാം കടപ്പുറത്ത് നോക്കുകുത്തിയാവുകയല്ലാതെ മറ്റൊന്നുമുണ്ടായില്ല. ഫലത്തിൽ കാണാതായവർക്ക് വേണ്ടി ഒരന്വേഷണവും കടലിലും കടപ്പുറത്തും നടക്കുന്നില്ലെന്നാണ്​ തീരപ്രദേശത്തുകാരുടെ ആക്ഷേപം. എൻ.കെ. അക്ബർ എം.എൽ.എ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജയന്തി, താലൂക്ക് താഹസിൽദാർ ടി.കെ. ഷാജി, പഞ്ചായത്ത് പ്രസിഡൻറ് ഹസീന താജുദ്ദീൻ തുടങ്ങിയവർ കടപ്പുറത്തെത്തി. TCC CKD Kadappuram Boat Acciodent Missing തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവർക്കൊപ്പം കാണാതായ ഫൈബർ വഞ്ചിയും വലയുൾപ്പെടെയുള്ള ഉപകരണങ്ങളും കരക്കടിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.