യുനൈറ്റഡ്​​ നഴ്​സസ്​ അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷൻ നാലിന്

തൃശൂർ: തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കണമെന്നും അടിസ്ഥാന വേതനം 40,000 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പ്രക്ഷോഭത്തിലേക്ക്. 20,000 രൂപ മിനിമം വേതനം നിശ്ചയിച്ച് 2018ൽ ഇറക്കിയ ശമ്പള പരിഷ്കരണ വ്യവസ്ഥയുടെ കാലാവധി അവസാനിച്ചു. അതുപോലും നടപ്പാക്കാൻ പല മാനേജ്മെന്റുകളും ഇതുവരെ തയാറായിട്ടില്ലെന്നും സംഘടന ഭാരവാഹികൾ തൃശൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആരോഗ്യമേഖലയിലെ കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, രോഗീ-നഴ്സ് അനുപാതം കൃത്യമായി നടപ്പാക്കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെക്കുന്നു. യു.എൻ.എ തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരപ്രഖ്യാപന കൺവെൻഷൻ ഈ മാസം നാലിന് നടക്കും. ഉച്ചക്ക്​ രണ്ടിന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന കൺവെൻഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി പി. രശ്മി, ഇ.എസ്. ദിവ്യ, നിതിൻ മോൻ സണ്ണി, ജിനു ജോസ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.