കോടാലിയിലും ചെമ്പുചിറയിലും ജാതിക്ക കള്ളന്മാർ

മറ്റത്തൂര്‍: കോടാലി, ചെമ്പുചിറ പ്രദേശങ്ങളില്‍ ജാതിക്ക മോഷണം പതിവായി. ഒരാഴ്ചക്കുള്ളില്‍ നിരവധി വീടുകളില്‍നിന്ന്​ ജാതിക്ക മോഷ്ടിച്ചു. കോടാലി, മുരിക്കുങ്ങല്‍, ചെമ്പുചിറ, നൂലുവള്ളി എന്നിവിടങ്ങളില്‍ മോഷണം നടന്നു. ടെറസുകളിലും വീടുകളുടെ പുറകിലെ ഷെഡിലും സൂക്ഷിച്ച ജാതിക്കയാണ് കാണാതായത്. കഴിഞ്ഞദിവസം ചെമ്പുചിറയിലെ മനോജിന്‍റെ വീട്ടില്‍നിന്ന് 20 കിലോ ജാതിക്കയും 15 കിലോയോളം അടക്കയും മോഷ്ടാവ് കവര്‍ന്നു. മോഷ്ടാവ് ജാതിക്ക നിറച്ച് ചാക്കുമായി സൈക്കിളില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.