മഴക്കെടുതി നേരിടാൻ സര്‍വം സജ്ജം - മന്ത്രി കെ. രാജന്‍

മഴക്കെടുതി നേരിടാൻ സര്‍വം സജ്ജം -മന്ത്രി കെ. രാജന്‍ ചാലക്കുടി മേഖലയിൽ അതിജാഗ്രത ചാലക്കുടി: മഴക്കെടുതി നേരിടാൻ സര്‍വം സജ്ജമാകാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി റവന്യൂമന്ത്രി കെ. രാജന്‍. ചാലക്കുടി മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, കലക്ടര്‍ ഹരിത വി. കുമാര്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി പ്രതികരിക്കുകയായിരുന്നു മന്ത്രി. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം ലഭ്യമാക്കാൻ ഇടപെടല്‍ നടത്തിയിട്ടുണ്ട്​. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും. പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ ഒഴുകിയെത്തിയ മരങ്ങള്‍ നീക്കും. സ്കൂള്‍ ബസുകള്‍ ഉപയോഗിച്ച് ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്​. അടുപ്പിച്ച്​ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ക്യാമ്പിലേക്ക് മാറുന്നവര്‍ നിര്‍ബന്ധമായും ജാഗ്രത നിര്‍ദേശങ്ങള്‍ കഴിയുന്നതുവരെ തുടരണം. ക്യാമ്പില്‍ ഭക്ഷണം ഉള്‍പ്പെടെ ഒരുക്കും. റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവര്‍ അവിടെ തുടരണം. വെള്ളം കയറിയ ശാന്തിപുരം ഡിവൈന്‍ കെയര്‍ സെന്‍റര്‍, ഡിവൈന്‍ ഡീ-അഡിക്ഷന്‍ സെന്‍റര്‍ എന്നിവിടങ്ങളിലും ചാലക്കുടി വെട്ടുകടവ് പാലത്തില്‍ മരം കുടുങ്ങിയ പ്രദേശത്തും മന്ത്രിയും എം.എല്‍.എയും കലക്ടറും സന്ദര്‍ശിച്ചു. അടിയന്തര ഘട്ടങ്ങളില്‍ റവന്യൂമന്ത്രിയുടെ ഓഫിസിലെയും ജില്ല, താലൂക്ക് കേന്ദ്രങ്ങളിലെയും കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു. --- TC MChdy - 3 മന്ത്രി കെ. രാജൻ, കലക്ടർ ഹരിത വി. കുമാർ എന്നിവർ ചാലക്കുടിയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.