'ലഹരി മാഫിയയെ നിയന്ത്രിക്കണം'

വെള്ളാങ്ങല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ മയക്കുമരുന്ന് ലോബികളുടെ വിളയാട്ടം. സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഇവരുടെ വലയിലുള്ളത്. സംഭവം എക്സൈസ്, പൊലീസ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഗൗരവപരമായ ഈ വിഷയത്തിൽ അധികൃതരുടെ സത്വര നടപടികൾ ഉണ്ടാകണമെന്ന് പ്രസിഡന്‍റ്​ ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ കൂടിയ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം കെ.എ. സ്വദക്കത്തുല്ല, പി.കെ.എം. അശ്റഫ്, അലിയാർ കടലായി, സി.യു. ഇസ്മായിൽ, എസ്. അബ്ദുൽ നാസർ ഫൈസി, സി.കെ. അബ്ദുല്ല, എ.എം. അഷ്കർ, സി.ജെ. അബീൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.