വെള്ളക്കെട്ട്: കലക്ടർ ഇടപെടണമെന്ന്

തൃപ്രയാർ: വലപ്പാട്, എടത്തിരുത്തി പഞ്ചായത്തുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കലക്ടർ ഇടപെടണമെന്ന്​ ഭാരതീയ പട്ടികജാതി സമാജം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എടമുട്ടം പെറ്റിക്കോട് കോളനിയിൽ 30 കുടുംബങ്ങൾ ഭാഗികമായി വെള്ളത്തിലായിട്ടും മാറ്റിത്താമസിപ്പിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. വലപ്പാട് വില്ലേജ് ഓഫിസറെ വിളിച്ചുവരുത്തി സ്ഥലം കാണിച്ച്​ പ്രശ്നപരിഹാര നിർദേശങ്ങൾ ധരിപ്പിച്ചു. ജില്ല പ്രസിഡന്‍റ് സി.കെ. ശിവരാമൻ, സെക്രട്ടറിമാരായ കാതിക്കോട്,............... ഷണ്മുഖൻ കല്ലായി, സുമേഷ് എടതിരുത്തി, കെ.എസ്. അനിൽകുമാർ, പി.കെ. അജിത് കുമാർ, വേണു, സുബ്രഹ്മണ്യൻ എന്നിവർ വെള്ളം കയറിയ വീടുകൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.