വെള്ളക്കെട്ട്: അഴീക്കോട്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

blurb നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു എറിയാട്: കനത്ത മഴയിൽ തീരദേശം വെള്ളക്കെട്ടിലായതോടെ അഴീക്കോട്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കേരളവർമ സ്കൂൾ പരിസരത്തെ നാല് കുടുംബങ്ങളിലെ 13 പേരെ മേനോൻ ബസാറിലെ സൈക്ലോൺ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരുംതോടുകളിലെ ജലനിരപ്പ് ഉയർന്നതോടെ നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയായ അറപ്പതോട് ചൊവ്വാഴ്ച പുലർച്ച വീണ്ടും തുറന്ന് വെള്ളം കടലിലേക്ക് ഒഴുക്കിത്തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.