അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ഇന്ന്​

തൃശൂർ: അടിയന്തരാവസ്ഥയുടെ 47ാം വാർഷികത്തോടനുബന്ധിച്ച് 'പ്രഖ്യാപിത അടിയന്തരാവസ്ഥയും അപ്രഖ്യാപിത അടിയന്തരാവസ്ഥയും' വിഷയത്തിൽ ജനതാദൾ-എസ് ജില്ല കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിക്കും. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന്​ തൃശൂർ നടുവിലാൽ സെന്‍ററിലാണ്​ സമ്മേളനം. ജനതാദൾ-എസ് പാർലമെന്‍ററി ബോർഡ്​ ചെയർമാൻ കെ.എസ്.​ പ്രദീപ്​കുമാർ ഉദ്​ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ അഡ്വ. സി.ടി. ജോഫി അധ്യക്ഷത വഹിക്കും. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്​ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ അടിയന്തരാവസ്ഥയിൽ ജയിൽ പീഡനം അനുഭവിച്ച സമരനേതാക്കളെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.