പ്ലസ് ടു: ചെന്ത്രാപ്പിന്നി സ്കൂളിന് രണ്ടാം തവണയും നൂറു ശതമാനം കയ്പമംഗലം: പ്ലസ് ടു പരീക്ഷയിൽ തുടർച്ചയായി രണ്ടാം തവണയും നൂറു ശതമാനം വിജയം സ്വന്തമാക്കി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ. എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 309 വിദ്യാർഥികളെയും വിജയിപ്പിച്ചാണ് നൂറു ശതമാനം ആവർത്തിച്ചത്. എയ്ഡഡ് വിഭാഗത്തിൽ 26ഉം, അൺഎയ്ഡഡ് വിഭാഗത്തിൽ 28ഉം പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി. സ്കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്ന വിദ്യാർഥികളേയും അധ്യാപകരേയും ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. മാനേജർ ഡോ. കെ.കെ. മോഹൻദാസ്, വാർഡ് അംഗം ഷൈലജ രവീന്ദ്രൻ, എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ വി.ബി. സജിത്ത്, മാനേജ്മെന്‍റ് കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ കോലാന്ത്ര, പ്രധാനാധ്യാപകൻ ടി.വി സജീവ്, അഡ്വ. വി.കെ ജ്യോതി പ്രകാശ്, എൽ.പി വിഭാഗം പ്രധാനാധ്യാപിക അർച്ചന, അഡ്മിനിസ്ട്രേറ്റർ കെ.എം അനിൽ, അൺ എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ എം.എസ് വിനോഷ്, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികളുടെ ആഹ്ലാദ പ്രകടനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.