നെന്മണിക്കരയില്‍ ഞാറ്റുവേലച്ചന്തക്ക് തുടക്കം ആമ്പല്ലൂർ: കര്‍ഷക പാരമ്പര്യത്തനിമ ഓര്‍മപ്പെടുത്തി നെന്മണിക്കരയില്‍ ഞാറ്റുവേലച്ചന്തക്ക് തുടക്കം. നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചന്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളും നടീല്‍ വസ്തുക്കളും പ്രദര്‍ശിപ്പിക്കാനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വില്‍ക്കാനും ചന്ത പ്രയോജനപ്പെടും. മൂന്ന് ദിവസം നടക്കുന്ന ചന്തയില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഫലവൃക്ഷ-പച്ചക്കറി തൈകള്‍ ഉള്‍പ്പെടെ നൂറിലധികം ഉല്‍പന്നങ്ങളാണ് വിപണനത്തിന് എത്തുന്നത്. ചന്തക്ക് മുന്നോടിയായി കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡിലും കര്‍ഷകരുടെ യോഗം വിളിച്ചിരുന്നു. ഞാറ്റുവേലച്ചന്തയുടെ ഭാഗമായി ഓണത്തിന് പച്ചക്കറി വിളവെടുപ്പ് ലക്ഷ്യമിട്ട് പഞ്ചായത്ത് 50,000 പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. തൈകളും വളവും കര്‍ഷകര്‍ക്ക് സൗജന്യമായി ഗ്രാമപഞ്ചായത്ത് നല്‍കുന്നുണ്ട്. ഓണത്തിന് മാര്‍ക്കറ്റ് വില നല്‍കി കര്‍ഷകരില്‍നിന്ന് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് ഉല്‍പന്നങ്ങള്‍ ഏറ്റെടുത്ത് വിപണനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.