ഠാണ-ചന്തക്കുന്ന് റോഡ് വികസനം: ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി മന്ത്രി

ഇരിങ്ങാലക്കുട: ജില്ലയിലെ മുകുന്ദപുരം താലൂക്ക് പരിധിയിൽ വരുന്ന ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ ബിന്ദു. 0.7190 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ നേരത്തെ ഭരണാനുമതിയായിരുന്നു. റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശത്തിനും ഗതാഗത കുരുക്കിനുമാണ് ശാശ്വത പരിഹാരമാകുന്നത്. ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് നിലവിലെ 11 മീറ്റർ റോഡ് 17 മീറ്ററായാണ് വീതി കൂട്ടുന്നത്. 13.8 മീറ്റർ വീതിയിൽ റോഡും 3.2 മീറ്റർ വീതിയിൽ നടപ്പാതകളോടുകൂടിയ കാനകളും നിർമിക്കും. കൂടാതെ ഗതാഗത സുരക്ഷക്ക് വേണ്ടിയുള്ള ലൈൻ മാർക്കിങ്​, റിഫ്ലെക്ടറുകൾ, സൂചനാബോർഡുകൾ, ദിശ ബോർഡുകൾ എന്നിവയും സ്ഥാപിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.