ഭൗതികശാസ്ത്ര അധ്യാപക പരിശീലനം ആരംഭിച്ചു

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ക്രൈസ്റ്റ് കോളജ് ഫിസിക്‌സ് വിഭാഗം, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഹോമിയോ ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജുക്കേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച് മുംബൈ എന്നിവ ചേർന്ന്​ സംഘടിപ്പിക്കുന്ന കോളജ് ഫിസിക്‌സ് അധ്യാപകരുടെ പരിശീലന പരിപാടി ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 25 അധ്യാപകര്‍ക്ക് ഗണിത ശാസ്ത്ര മോഡലിങ്ങ് ഫിസിക്‌സ് പാഠ്യപദ്ധതിയില്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കും. ഹോമി ഭാഭ സെന്റര്‍ ഡയറക്ടര്‍ പ്രഫ. അര്‍ണബ് ഭട്ടാചാര്യ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോമി ഭാഭ സെന്ററിലെ സയന്റിസ്റ്റ് ഡോ. കെ.കെ. മഷൂദ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഡോ. ശശി ദേവന്‍, ഗവ. ബ്രണ്ണന്‍ കോളജിലെ ഡോ. മുഹമ്മദ് അഷ്ഫാസ് എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പലും ഭൗതികശാസ്ത്ര വിഭാഗം തലവനുമായ ഡോ. കെ.വൈ. ഷാജു സ്വാഗതവും ഡോ. സേവ്യര്‍ ജോസഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.