മുഖ്യമന്ത്രിക്ക് നേരെ ആക്രമണശ്രമം: പ്രതിഷേധ കൂട്ടായ്മ നടത്തി

തൃശൂർ: മുഖ്യമന്ത്രിക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ ചെറുക്കുക, കേരളത്തെ കലാപ ഭൂമിയാക്കാനുള്ള പ്രതിപക്ഷ-മാധ്യമ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.എസ്​.കെ.ടി.യു വില്ലേജ് തലത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേച്ചേരി സെന്‍ററിൽ സംസ്ഥാന പ്രസിഡന്‍റ് എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ചേർപ്പ്​ മുത്തുള്ളിയാൽ പരിസരത്ത്​ ജില്ല സെക്രട്ടറി ടി.കെ. വാസു, പടിയൂരിൽ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ലളിത ബാലൻ, പേരാമംഗലത്ത്​ എം.കെ. പ്രഭാകരകൻ, സൗത്ത്​ അഞ്ചേരിയിൽ വർഗീസ്​ കണ്ടംകുളത്തി, അടാട്ട്​ സെന്‍ററിൽ ബിന്ദു പുരുഷോത്തമൻ, കാടുകുറ്റിയിൽ ബി.ഡി. ദേവസ്സി, ​ചെങ്ങാലൂരിൽ കെ.ജെ. ഡിക്സൻ, പാട്ടുരായ്ക്കലിൽ എ.ആർ. കുമാരൻ, ചേലക്കരയിൽ കെ.എം. അഷ്റഫ്, കുഴിക്കാട്ടുശ്ശേരിയിൽ യു.കെ. പ്രഭാകരൻ, താണിക്കുടത്ത്​ പി.എസ്.​ വിനയൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.