റോഡരികിലെ മരം ഭീഷണി

വെള്ളിക്കുളങ്ങര: റോഡിനോടു​ ചേര്‍ന്ന വനഭൂമിയില്‍ വീഴാറായി നില്‍ക്കുന്ന വലിയ മരം യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി. വെള്ളിക്കുളങ്ങര -നായാട്ടുകുണ്ട് റോഡില്‍ പത്തരക്കുണ്ട് ഭാഗത്താണ്​ സമീപത്തെ 11 കെ.വി വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീഴാറായ നിലയിൽ വലിയ മരമുള്ളത്. ഇതിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ ഇടക്കിടെ റോഡിലേക്ക് അടര്‍ന്നുവീഴാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പാലപ്പിള്ളി, ചൊക്കന തോട്ടം മേഖലയില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ക്ക് വെള്ളിക്കുളങ്ങരയിലെത്താനുള്ള ഏക മാര്‍ഗമാണ് ഈ റോഡ്. ഏതാനും സ്വകാര്യ ബസുകളും ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. നിർദിഷ്ട മലയോര ഹൈവേയായി മാറുന്നതും ഈ റോഡ്​ തന്നെയാണ്​. അപകട ഭീഷണി പരിഹരിക്കാന്‍ വനം വകുപ്പ്​ നടപടിയെടുക്കണമെന്ന്​ ആവശ്യമുയർന്നു. ---------- കാപ്ഷന്‍: TCM KDA 3 maram beeshani വെള്ളിക്കുളങ്ങര-പാലപ്പിള്ളി റോഡരികില്‍ അപകട ഭീഷണിയുയർത്തുന്ന മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.