തൃശൂർ: ശനിയാഴ്ച മുതൽ തൃശൂർ ഫാത്തിമ നഗർ ജങ്ഷനിൽ റോഡിൽ ഇന്റർലോക്ക് ഇഷ്ടികകൾ വിരിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്. നെല്ലിക്കുന്ന്, നടത്തറ കുട്ടനെല്ലൂർ ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് സാധാരണ രീതിയിൽ ഗതാഗതം നടത്താം. തൃശൂരിൽനിന്ന് നെല്ലിക്കുന്ന് വലക്കാവ് പുത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഐ.ടി.സി ജങ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് കിഴക്കേക്കോട്ടയിൽനിന്ന് വലത്തോട്ട് തിരിഞ്ഞു പോകേണ്ടതാണ്. മിഷൻ ക്വാർട്ടേഴ്സ് റോഡ്, ബിഷപ് ആലപ്പാട്ട് റോഡ് എന്നിവിടങ്ങളിൽനിന്ന് ഫാത്തിമ നഗറിലെത്തുന്ന വാഹനങ്ങൾക്ക് കിഴക്കേക്കോട്ട ഭാഗത്തേക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് പൊലീസ് ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂനിറ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.